ഇൻഷ്വറൻസ് പോളിസി: കർണാടക ബാങ്കും എൽഐസിയും ധാരണയിൽ

11:53 PM May 22, 2017 | Deepika.com
മം​ഗ​ളൂ​രു: ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ ഒാ​ഫ് ഇ​ന്ത്യ​യു​ടെ(​എ​ൽ​ഐ​സി) ഇ​ൻ​ഷ്വ​റ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി എ​ൽ​ഐ​സി​യും കാ​ർ​ണാ​ട​ക ബാ​ങ്കും ധാ​ര​ണ​യി​ലെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ക​ർ​ണാ​ട​ക ബാ​ങ്ക് ഒ​പ്പു വ​ച്ച​ത്.

ക​ർ​ണാ​ട​ക ബാ​ങ്കി​ന് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 769 ബ്രാ​ഞ്ചു​ക​ൾ വ​ഴി വ​ലി​യ തോ​തി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ബാ​ങ്കി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മ​ഹാ​ബാ​ലേ​ശ്വ​ര അ​റി​യി​ച്ചു. ക​ർ​ണാ​ട​ക ബാ​ങ്കും എ​ൽ​ഐ​സി​യും ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ​രി​ചി​ത​മാ​യ സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ന്നും ഇ​രുക​ന്പ​നി​ക​ളും ഒ​ന്നി​ക്കു​ന്ന​തി​ലൂ​ടെ ഏ​റെ ഗു​ണ​ക​ര​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.