കാണ്ഡഹാർ: തെക്കൻ അഫ്ഗാനിസ്ഥാനിലെ സാബൂൾ പ്രവിശ്യയിൽ താലിബാൻ ഭീകരർ പോലീസ് ചെക്കുപോസ്റ്റുകളിൽ നടത്തിയ ആക്രമണത്തിൽ 20 പോലീസുകാർ കൊല്ലപ്പെട്ടു.കാബൂളിലെ ഷാജോയി ഡിസ്ട്രിക്ടിൽ നടന്ന ആക്രമണങ്ങളിൽ 15 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വെബ്സൈറ്റിൽ താലിബാൻ പ്രസ്താവന നൽകി.
പോലീസുകാരെയും സുരക്ഷാസൈനികരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അടുത്തകാലത്ത് താലിബാൻ വർധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം മസാർ ഇ ഷറീഫ് നഗരത്തിലെ സൈനിക ക്യാന്പിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ135 പേർക്കു ജീവഹാനി നേരിടുകയുണ്ടായി. ഇതിനിടെ സെൻട്രൽ കാബൂളിൽ ഇന്റർനാഷണൽ ഗസ്റ്റ് ഹൗസിൽ അതിക്രമിച്ചു കടന്ന ഭീകരർ ഒരു ജർമൻ വനിതയെ കൊലപ്പെടുത്തുകയും അഫ്ഗാൻ ഗാർഡിന്റെ തലവെട്ടുകയും ചെയ്തു
താലിബാൻ ആക്രമണത്തിൽ 20 പോലീസുകാർ കൊല്ലപ്പെട്ടു
11:57 PM May 21, 2017 | Deepika.com