ഷരീഫിന് അന്ത്യശാസനം
12:05 AM May 21, 2017 | Deepika.com
ലാഹോർ: പാനമരേഖ അഴിമതിക്കേസിൽ ഉൾപ്പെട്ട പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ഏഴു ദിവസത്തിനകം രാജിവയ്ക്കണമെന്ന് അഭിഭാഷക സമൂഹത്തിന്റെ അന്ത്യശാസനം. രാജിക്കു വിസമ്മതിച്ചാൽ ഷരീഫിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നു സുപ്രീംകോടി ബാർ അസോസിയേഷനും ലാഹോർ ബാർ അസോസിയേഷനും വ്യക്തമാക്കി. ഷരീഫിന്റെ മക്കൾ കണക്കിൽപ്പെടാത്ത കള്ളപ്പണം വിദേശത്തെ കന്പനികളിൽ നിക്ഷേപിച്ചെന്നാണു പാനമരേഖകൾ വ്യക്തമാക്കുന്നത്. ഇതെക്കുറിച്ച് സിവിൽ,സൈനിക ഏജൻസികൾ സംയുക്തമായി അന്വേഷിക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.