എ​സ്ബി​ഐ പു​തി​യ നി​യ​മ​ന​ങ്ങ​ൾ കു​റ​യ്ക്കു​ന്നു

12:00 AM May 21, 2017 | Deepika.com
മും​ബൈ: അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ൾ ല​യി​ച്ച​തോ​ടെ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ൾ​ശേ​ഷി കൂ​ടി. ഇ​തേ​ത്തു​ട​ർ​ന്ന് ഈ ​ധ​ന​കാ​ര്യ​വ​ർ​ഷ​ത്തെ പു​തി​യ നി​യ​മ​ന​ങ്ങ​ൾ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കു​റ​യ്ക്കും. എ​സ്ബി​ഐ ചെ​യ​ർ​പേ​ഴ്സ​ൺ അ​രു​ന്ധ​തി ഭ​ട്ടാ​ചാ​ര്യ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഏ​പ്രി​ലി​ൽ അ​ഞ്ച് അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ൾ എ​സ്ബി​ഐ​യി​ൽ ല​യി​ച്ച​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ഇ​പ്പോ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 13,000 പേ​ർ റി​ട്ട​യ​ർ ചെ​യ്യുമെന്നും 3,600 പേ​ർ വി​ആ​ർ​എ​സ് എ​ടു​ക്കു​മെ​ന്നും ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു.

2016-17 ധ​ന​കാ​ര്യ​വ​ർ​ഷം 13,097 പേ​രെ​യാ​ണ് എ​സ്ബി​ഐ റി​ക്രൂ​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം 11,264 പേ​ർ വി​ര​മി​ക്കു​ക​യും ചെ​യ്തു. ഈ ​വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നി​ന് അ​ഞ്ച് അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ൾ ല​യി​ച്ച​പ്പോ​ൾ അ​വ​യി​ലെ 70,000 ജീ​വ​ന​ക്കാ​രും എ​സ്ബി​ഐ​യു​ടെ കീ​ഴി​ലാ​യി. ഇ​തി​ൽ 3,600 പേ​ർ വി​ആ​ർ​എ​സ് എ​ടു​ത്ത​പ്പോ​ൾ ശേ​ഷി​ക്കു​ന്ന 66,400 പേ​ർ എ​സ്ബി​ഐ​യി​ൽ നി​യ​മി​ക്ക​പ്പെ​ട്ടു. വി​ആ​ർ​എ​സി​നെ​ത്തു​ട​ർ​ന്ന് ബാ​ങ്കി​ന് 480-500 കോ​ടി രൂ​പ​യു​ടെ ചെ​ല​വു​ണ്ടെ​ന്ന് ഭ​ട്ടാ​ചാ​ര്യ പ​റ‍യു​ന്നു.

മാ​ർ​ച്ചി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് എ​സ്ബി​ഐ​യു​ടെ ആ​ൾ​ശേ​ഷി 2,09,572 ആ​ണ്.