ന്യൂഡൽഹി: അത്യാധുനിക സംവിധാനങ്ങളുമായി കന്നിയാത്രയ്ക്കൊരുങ്ങുന്ന തേജസ് എക്സ്പ്രസ് യാത്രാനിരക്കിലും മറ്റു ട്രെയിനുകളെ പിന്നിലാക്കുകയാണ്. ശതാബ്ദി എക്സ്പ്രസിനേക്കാൾ 20 ശതമാനം ഉയർന്ന യാത്രാനിരക്കാണ് തേജസിന്. തേജസിലെ എക്സിക്യൂട്ടീവ് ക്ലാസ് യാത്രയ്ക്ക് 2,540 രൂപയാണ് ഭക്ഷണച്ചെലവ് ഉൾപ്പെടുത്താതെയുള്ള യാത്രാനിരക്ക്. എന്നാൽ, ഭക്ഷണം മുൻകൂറായി ബുക്ക് ചെയ്താൽ നിരക്ക് 2,940 രൂപയാകും. ചെയർകാർ യാത്രയ്ക്കു ഭക്ഷണമുൾപ്പെടെയുള്ള യാത്രാനിരക്ക് 1,850 രൂപയാണ്. എൽഇഡി ടിവി, കോഫി വൈൻഡിംഗ് മെഷീൻ, ഓട്ടോമാറ്റിക് വാതിലുകൾ, ജിപിഎസ് അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്.
മികച്ച സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നതിനാൽ യാത്രാനിരക്കു കൂടുതലായിരിക്കുമെന്നു റെയിൽവേ മന്ത്രി സുരേഷ് പ്രഭു നേരത്തെ അറിയിച്ചിരുന്നു. നാളെ മുബൈയിൽനിന്നു ഡൽഹിയിലേക്കാണ് തേജസിന്റെ കന്നി യാത്ര.
കന്നിയാത്രയ്ക്കൊരുങ്ങി തേജസ് എക്സ്പ്രസ്
12:00 AM May 21, 2017 | Deepika.com