കുൽഭൂഷൺ കേസ് വീണ്ടും പരിഗണിക്കണമെന്നു പാക്കിസ്ഥാൻ
12:24 AM May 20, 2017 | Deepika.com
ഇസ്ലാമാബാദ്: ഇന്ത്യൻ പൗരൻ കുൽഭൂഷണ് ജാദവിനെ തൂക്കിലേറ്റാനുള്ള പട്ടാളക്കോടതിയുടെ വിധി സ്റ്റേ ചെയ്ത അന്താരാഷ്ട്ര കോടതിവിധിക്കെതിരേ പാക്കിസ്ഥാൻ വീണ്ടും ഹർജി നല്കി. ആറാഴ്ചയ്ക്കകം ഹർജി പരിഗണിക്കണമെന്നു പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. ചാരവൃത്തി നടത്തിയെന്നാരോപിച്ച് കുൽഭൂഷണ് ജാദവിനെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ വിധി അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ചയാണു സ്റ്റേ ചെയ്തത്.