ടോക്കിയോ: ജപ്പാൻ ചക്രവർത്തി അകിഹിതോയ്ക്കു സ്ഥാനത്യാഗം ചെയ്യാൻ കാബിനറ്റ് അനുമതി നൽകി. 1817ൽ കൊക്കാക്കു ചക്രവർത്തിയുടെ രാജിക്കു ശേഷമുള്ള ആദ്യത്തെ സ്ഥാനത്യാഗമാണിത്.
ആരോഗ്യ പ്രശ്നം മൂലം രാജിവയ്ക്കാൻ ആഗ്രഹിക്കുന്നതായി അകിഹിതോ 2016ൽ തന്നെ അറിയിച്ചിരുന്നു.
2018 അവസാനത്തോടെ 85 വയസു തികയുന്ന മുറയ്ക്ക് അകിഹിതോ രാജിവച്ച് 57കാരനായ മൂത്ത പുത്രൻ നരുഹിതോയ്ക്ക് അധികാരം കൈമാറും. ക്രിസാന്തമം(ജമന്തി)സിംഹാസനം എന്നറിയപ്പെടുന്ന ജപ്പാനിലെ രാജഭരണത്തിന് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ട്.
ജപ്പാൻ ചക്രവർത്തി സ്ഥാനത്യാഗത്തിന്
11:58 PM May 19, 2017 | Deepika.com