വോട്ടെടുപ്പിനിടെ ഇറാനിൽ ഭൂകന്പം
11:58 PM May 19, 2017 | Deepika.com
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടിംഗിനിടെ വടക്കൻ ഇറാനിലെ പർവതമേഖലയിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം അനുഭവപ്പെട്ടു. രണ്ടാമൂഴം തേടുന്ന റുഹാനി, ഇബ്രാഹിം റെയ്സി എന്നിവർ മുഖ്യ സ്ഥാനാർഥികളായ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ വോട്ടർമാരുടെ നീണ്ട ക്യൂ കാണപ്പെട്ടു.