മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ഇൻഫോകോം മാർക്കറ്റിന്റെ 9.29 ശതമാനം വരിക്കാരുമായി നാലാം സ്ഥാനത്തെന്ന് ടെലികോം റെഗുലേറ്റർ ട്രായി. ഫെബ്രുവരിയിൽ 8.83 ശതമാനമായിരുന്നു ജിയോയുടെ മാർക്കറ്റ് വിഹിതം. മാർച്ചിൽ 58.39 ലക്ഷം വരിക്കാരെ ചേർക്കാൻ ജിയോക്കായി.
മാർക്കറ്റ് വിഹിതത്തിന്റെ 23.39 ശതമാനം വരിക്കാരുള്ള ഭാരതി എയർടെൽതന്നെയാണ് ഒന്നാമത്. 17.87 ശതമാനവുമായി വോഡഫോണും 16.70 ശതമാനവുമായി ഐഡിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
റിലയൻസ് ജിയോ നാലാം സ്ഥാനത്തെന്ന് ട്രായി
11:55 PM May 19, 2017 | Deepika.com