കൊച്ചി: ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കണ്‍സ്ട്രക്ഷൻ കന്പനിയായ നന്മ പ്രോപ്പർട്ടീസിന്റെ പാർപ്പിടസമുച്ചയം, കാസിൽ റോക്ക് വൈപ്പിനിൽ പൂർത്തിയായി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 150 ആഡംബര അപ്പാർട്ട്മെന്റുകളാണ് കാസിൽ റോക്കിൽ ഉള്ളതെന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് ചെയർമാൻ നവാസ് മീരാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മികച്ച ഗുണനിലവാരത്തിലുള്ള കെട്ടിടസമുച്ചയങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി നൽകുകയെന്നതാണ് കന്പനിയുടെ നയമെന്നു നന്മ പ്രോപ്പർട്ടീസ് മാനേജിംഗ് ഡയറക്ടർ അഷീൻ പാണക്കാടും പറഞ്ഞു. ടേണ്‍കീ വ്യവസ്ഥയിലാണ് നന്മ പ്രോപ്പർട്ടീസ് നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനവും താക്കോൽദാന ചടങ്ങും നാളെ വൈകുന്നേരം നാലിന് കാസിൽ റോക്ക് അങ്കണത്തിൽ ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് ഡയറക്ടർ നഫീസാ മീരാൻ നിർവഹിക്കും. നവാസ് മീരാൻ, അഷീൻ പാണക്കാട്, നൻമ പ്രോപ്പർട്ടീസ് ഡയറക്ടർമാരായ ജിബു ജേക്കബ്, ജുനൈദ്, ജനറൽ മാനേജർ സാൽവിൻ ജോയ് തുടങ്ങിയവർ സംബന്ധിക്കും.
നന്മ പ്രോപ്പർട്ടീസിന്റെ കാസിൽ റോക്ക് പൂർത്തിയായി
11:59 PM May 18, 2017 | Deepika.com