സൊമാട്ടോയിൽ വൻ ഹാക്കിംഗ്
11:59 PM May 18, 2017 | Deepika.com
മുംബൈ: ഓൺലൈൻ സേവനദാതാക്കളായ സൊമാട്ടോയിൽ വൻ ഹാക്കിംഗ്. കമ്പനിയുടെ ഡാറ്റാബേസില്‍നിന്ന് 1.7 കോടി പേരുടെ വ്യക്തിഗതവിവരങ്ങള്‍ ചോർന്നു. സൊമാട്ടോ വഴി ഭക്ഷണം ഓർഡർ ചെയ്തവരുടെ വിവരങ്ങളാണു ചോർന്നിരിക്കുന്നത്. 1.7 കോടി ഉപഭോക്താക്കളുടെ യൂസർനെയ്മും പാസ്വേഡും ചോർന്നതായി സ്ഥിരീകരിച്ചു. പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നു കമ്പനി പറയുന്നു. സൊമാട്ടോ ആപ്പ് ഉപയോഗിക്കുന്നവര്‍ ഉടനെ പാസ്വേഡ് റീസെറ്റ് ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.