ആക്സിസ് ബാങ്ക് ഭവനവായ്പാ പലിശ കുറച്ചു
11:59 PM May 18, 2017 | Deepika.com
മുംബൈ: ആക്സിസ് ബാങ്കും ഭവനവായ്പയുടെ പലിശ കുറച്ചു. 30 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് 0.3 ശതമാനമാണു പലിശ കുറച്ചത്. 30 ലക്ഷം വരെയുള്ള വായ്പ എടുക്കുന്ന എല്ലാ ശന്പളക്കാർക്കും 8.35 ശതമാനമായിരിക്കും പലിശയെന്നാണ് പ്രഖ്യാപനം.