സോച്ചി: റഷ്യൻ വിദേശമന്ത്രി ലാവ്റോവുമായി യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ സംഭാഷണത്തിന്റെ റിക്കോർഡ് തങ്ങളുടെ പക്കലുണ്ടെന്നും യുഎസ് കോൺഗ്രസിന് ഇതിന്റെ കോപ്പി കൈമാറാമെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ വ്യക്തമാക്കി.
ഐഎസ് ഭീഷണി സംബന്ധിച്ച് അതീവപ്രാധാന്യമുള്ള ഇന്റലിജൻസ് വിവരങ്ങൾ ട്രംപ് ലാവ്റോവുമായി പങ്കുവച്ചെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കരിങ്കടൽത്തീരത്തെ സോച്ചി നഗരത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജന്റിലോണിയുമൊത്തു നടത്തിയ പത്രസമ്മേളനത്തിൽ പുടിൻ ഇക്കാര്യം അറിയിച്ചത്. ലാവ്റോവിന് ട്രംപ് ഒരു രഹസ്യവും കൈമാറിയിട്ടില്ലെന്നും പുടിൻ പറഞ്ഞു. കൈമാറിയിട്ടുണ്ടെങ്കിൽ ലാവ്റോവ് തന്നോട് അക്കാര്യം പങ്കുവച്ചിട്ടില്ലെന്നും ഇതിന്റെ പേരിൽ ലാവ്റോവിനെ തനിക്കു ശിക്ഷിക്കാമെന്നും പുടിൻ കൂട്ടിച്ചേർത്തു.
ട്രംപിനെ രക്ഷിക്കാൻ പുടിൻ രംഗത്ത്
12:03 AM May 18, 2017 | Deepika.com