കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെ ടിവിസ്റ്റേഷനിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ നാലു ജീവനക്കാരും രണ്ടു പോലീസ്ഓഫീസർമാരും ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു. 18 പേർക്കു പരിക്കേറ്റു. നാലു ഭീകരരെ പോലീസ് വെടിവച്ചുകൊന്നെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ഡാനിഷ് അറിയിച്ചു.
ജലാലാബാദ് ടിവി സ്റ്റേഷൻ ഗവർണറുടെ വസതിയുടെയും പോലീസ് സ്റ്റേഷന്റെയും സമീപത്താണ്. പാക് അതിർത്തിക്കു സമീപമുള്ള ഈ നഗരം അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയുടെ തലസ്ഥാനമാണ്.
അഫ്ഗാൻ ടിവി സ്റ്റേഷനിൽ ഐഎസ് ആക്രമണം: പത്തു പേർ മരിച്ചു
12:03 AM May 18, 2017 | Deepika.com