സിയൂൾ: ഉത്തരകൊറിയയുമായി ഏറ്റുമുട്ടലിനുള്ള സാധ്യത വർധിച്ചെന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേയ് ഇൻ. മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ പ്രകോപനം സൃഷ്ടിക്കുകയാണെന്നും ഇതു വകവച്ചുകൊടുക്കില്ലെന്നും പ്രതിരോധമന്ത്രാലയത്തിൽ സന്ദർശനം നടത്തിയ മൂൺ പറഞ്ഞു.
സമാധാന ചർച്ചയ്ക്കു തയാറാണെന്നും ആവശ്യമെങ്കിൽ പ്യോഗ്യാംഗിൽ സന്ദർശനം നടത്താൻ ഒരുക്കമാണെന്നും സത്യപ്രതിജ്ഞയ്ക്കുശേഷം മൂൺ വ്യക്തമാക്കിയിരുന്നു. എന്നാൽ ഞായറാഴ്ച ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണത്തോടെ സ്ഥിതിഗതികൾ മാറി. ആണവായുധം വഹിക്കാൻ ശേഷിയുള്ള മിസൈലാണു പരീക്ഷിച്ചതെന്ന് ഉത്തരകൊറിയ വ്യക്തമാക്കുകയുണ്ടായി.
ഉത്തരകൊറിയയുമായി ഏറ്റുമുട്ടലിനു സാധ്യത വർധിച്ചു: മൂൺ
12:03 AM May 18, 2017 | Deepika.com