മെക്സിക്കോസിറ്റി: ദിവ്യബലി അർപ്പിച്ചുകൊണ്ടിരുന്ന വൈദികനെ കുത്തിപ്പരിക്കേല്പിച്ച അക്രമിയെ മെക്സിക്കൻ പോലീസ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച സായാഹ്നത്തിൽ മെക്സിക്കോസിറ്റിയിലെ മെട്രോപ്പൊലിറ്റൻ കത്തീഡ്രലിൽ ദിവ്യബലി അർപ്പിക്കുന്പോഴാണു ഫാ. ഹൊസെ മിഗുവേൽ മക്കോറോയ്ക്കു(55) നേരേ ആക്രമണമുണ്ടായത്.
കഴുത്തിലും ഉടലിലുമായി മൂന്നു കുത്തേറ്റ വൈദികനെ ഉടൻ ആശുപത്രിയിലെത്തിച്ചു ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്തെങ്കിലും അദ്ദേഹം കുറെനാൾകൂടി ആശുപത്രിയിൽ കഴിയേണ്ടിവരും.
വൈദികന്റെ കഴുത്തു മുറിക്കാനായിരുന്നു അക്രമിയുടെ ശ്രമമെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമേരിക്കൻ പൗരത്വമുള്ള ജോൺ റോക്ക് ഷിൽഡ് എന്ന 28കാരനാണു പ്രതിയെന്നു പോലീസ് അറിയിച്ചു. ഇയാളെ സംഭവസ്ഥലത്തുനിന്നു തന്നെ അറസ്റ്റു ചെയ്തു.
മെക്സിക്കോയിലെ കത്തീഡ്രലിൽ വൈദികനെ അക്രമി കുത്തിപ്പരിക്കേല്പിച്ചു
12:03 AM May 18, 2017 | Deepika.com