ന്യൂഡൽഹി: ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ മനം കവര്‍ന്ന റെഡ്മി 3യുടെ പുതിയ പതിപ്പുമായി നിര്‍മാതാക്കളായ ഷവോമി എത്തുന്നു. റെഡ്മി 4 എന്നാണ് പുതിയ പതിപ്പിന്റെ പേര്. സാങ്കേതിക സംവിധാനങ്ങളിൽ റെഡ്മി 3നേക്കാള്‍ ഒരുപടി മുന്നിലാണ് ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന റെഡ്മി 4. എന്നാല്‍, മുന്‍ഗാമിയിൽ ഉപയോഗിച്ചിരുന്ന അഞ്ച് ഇഞ്ച് ഡിസ്പ്ലേ തന്നെയാണ് റെഡ്മി നാലിലും ഉപയോഗിക്കുക.
റെഡ്മി 4ന്റെ മറ്റു സവിശേഷതകള്‍ മെറ്റാലിക് ബോഡി ഡിസൈന്‍, ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 435 പ്രോസസര്‍, 4100 എംഎഎച്ച് ബാറ്ററി, 2/3/4 ജി റാം, 16/32/64 ജിബി സ്റ്റോറേജ്, ഓട്ടോ ഫോക്കസിംഗും ഫുള്‍ എച്ച്ഡി റിക്കാര്‍ഡിംഗ് സംവിധാനവുമുള്ള 13 എംപി റിയര്‍ കാമറ. 5എംപി ഫ്രണ്ട് കാമറ.
ആന്‍ഡ്രോയിഡ് 6.0 വേര്‍ഷനില്‍ വിപണിയിലെത്തുന്ന റെഡ്മി 4, ബീറ്റാ വേര്‍ഷനായ ആന്‍ഡ്രോയിഡ് 7.0 യിലേക്ക് അപഗ്രേഡ് ചെയ്യാനും സാധിക്കും. മെറ്റ് ബ്ലാക്, ഗോള്‍ഡന്‍ എന്നീ നിറങ്ങളിലില് വിപണയില്‍ എത്തുന്ന റെഡ്മി 4ന്റെ വില്പന ആമസോണ്‍, എംഐ ഇന്ത്യ എന്നീ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ മുഖേനയാണ്. 6,999 രൂപ മുതലാണ് വില
ഷവോമിയുടെ റെഡ്മി 4 എത്തി
11:50 PM May 17, 2017 | Deepika.com