നോയിഡ: രാജ്യത്തെ പ്രമുഖ പേമെന്റ് വാലറ്റായ പേടിഎം പേമെന്റ് ബാങ്ക് ആകുന്നു. നോയിഡ കേന്ദ്രമായി പ്രവർത്തിക്കുന്ന പേടിഎമ്മിനു കഴിഞ്ഞ ദിവസമാണ് പേമെന്റ് ബാങ്ക് ആക്കുന്നതിനു റിസർവ് ബാങ്ക് അനുമതി ലഭിച്ചത്.
പേടിഎം പേമെന്റ്സ് ബാങ്ക് ലിമിറ്റഡ് മേയ് 23 മുതൽ പ്രവർത്തനം ആരംഭിക്കും. കന്പനിയുടെ കാഷ് ട്രാൻസ്ഫർ വാലറ്റ് സർവീസാണ് സെൻട്രൽ ബാങ്ക് നിർദേശങ്ങൾ അനുസരിച്ച് പേമെന്റ് ബാങ്ക് ആകുന്നതെന്ന് പേടിഎം സിഇഒ വിജയ് ശേഖർ അറിയിച്ചു.
നിലവിൽ പേടിഎം ഉപയോക്താക്കളായിട്ടുള്ളവർക്ക് പേടിഎം പേമെന്റ് ബാങ്കിന്റെ സേവനം തുടർന്നും ഉപയോഗപ്പെടുത്തുകയോ, ഉപേക്ഷിക്കുകയോ ചെയ്യാനുള്ള അവസരമുണ്ടെന്നും കന്പനി അറിയിച്ചു.
പേടിഎം ഇനി പേമെന്റ് ബാങ്ക്
11:50 PM May 17, 2017 | Deepika.com