തൃശൂർ: മുൻനിര മധുര പലഹാര നിർമാണ കമ്പനിയായ പാർലെ, പ്രീമിയം ഉത്പന്നങ്ങൾക്കായി, പാർലെ പ്ലാറ്റിന വിഭാഗത്തിനു രൂപം നല്കി. പാർലെയും ഉപഭോക്താക്കളും തമ്മിലുള്ള 88 വർഷത്തെ ബന്ധം ഉൗട്ടി ഉറപ്പിക്കുകയാണ് പാർലെ പ്ലാറ്റിനയുടെ ഉദ്ദേശ്യം. ഹൈഡ് ആൻഡ് സീക്ക്, മിലാനോ, മെക്സിറ്റോസ് തുടങ്ങി എല്ലാ പ്രീമിയം ഉത്പന്നങ്ങളും പാർലെ പ്ലാറ്റിനയിൽ ലഭ്യമാണ്.
പാർലെ പ്ലാറ്റിനയിൽ 40 ബ്രാൻഡുകളാണുള്ളത്. ഇവയെല്ലാം പാർലെയുടെ മാതൃബ്രാൻഡുമായി ബന്ധിപ്പിക്കും. പാർലെയുടെ കരുത്തുറ്റ അടിത്തറ, പ്രീമിയം വിഭാഗത്തിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നു പാർലെ കാറ്റഗറി തലവൻ മായാങ്ക് ഷാ പറഞ്ഞു.
പ്രീമിയം ഉത്പന്നങ്ങളുമായി പാർലെ പ്ലാറ്റിന
11:50 PM May 17, 2017 | Deepika.com