ആണവ ശാസ്ത്രജ്ഞ മിസ് അമേരിക്ക
12:17 AM May 16, 2017 | Deepika.com
ലാസ് വേഗസ് : യുഎസ് ന്യൂക്ലിയർ റഗുലേറ്ററി കമ്മീഷനിൽ ശാസ്ത്രജ്ഞയായ 25കാരി കാര മക്കല്ലോ മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച കാര അമേരിക്കയിലെ വിർജീനിയയിലാണു വളർന്നത്. ഡിസ്ട്രിക്ട് ഓഫ് കൊളംബിയയെ പ്രതിനിധീകരിച്ചാണ് കാര സൗന്ദര്യമത്സരത്തിൽ പങ്കെടുത്തത്.