ഭവനവായ്പയ്ക്കു പലിശ കുറച്ചു
11:35 PM May 15, 2017 | Deepika.com
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചുവടുപിടിച്ച് ഐസിഐസിഐ ബാങ്കും, എച്ച്ഡിഎഫ്സിയും ഭവനവായ്പയുടെ പലിശ കുറച്ചു. 30 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് ഐസിഐസിഐ ബാങ്ക് 0.3 ശതമാനമാണു പലിശ കുറച്ചത്. എച്ച്ഡിഎഫ്സി 30 ലക്ഷം വരെയുള്ള വായ്പ എടുക്കുന്ന ശന്പളക്കാരായ സ്ത്രീകൾക്ക് 8.35 ശതമാനവും ശന്പളക്കാരായ പുരുഷന്മാർക്ക് 8.40 ശതമാനവുമാകും പലിശ എന്നു പ്രഖ്യാപിച്ചു. മറ്റുനിരക്കുകളിൽ മാറ്റമില്ല.