ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി ചർച്ചയ്ക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയ റഷ്യൻ പ്രസിഡന്റ് പുടിന് അവിടെ കണ്ട പിയാനോ ഏറെ ആഹ്ലാദം പകർന്നു. ചിൻപിംഗ് വരാൻ അല്പം താമസമുണ്ടെന്നറിഞ്ഞ പുടിൻ പിയാനോയ്ക്കരികിലേക്കു നീങ്ങി. ചിൻപിംഗ് വരുന്നതുവരെ പിയാനോ വായിച്ച് പുടിൻ സമയം ചെലവഴിച്ചു.
സോവ്യറ്റ് കാലഘട്ടത്തിലെ മോസ്കോയെക്കുറിച്ചും സ്വന്തം നഗരമായ സെന്റ് പീറ്റേഴ്സ് ബർഗിനെക്കുറിച്ചുമുള്ള (പഴയ ലെനിൻഗ്രാഡ്) ഗാനങ്ങളാണു പുടിൻ പിയാനോയിൽ വായിച്ചതെന്ന് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വൺബെൽറ്റ് വൺറോഡ്(ഒബോർ) പദ്ധതി സംബന്ധിച്ച സമ്മേളനത്തിൽ പങ്കെടുക്കാനാണ് പുടിൻ ബെയ്ജിംഗിൽ എത്തിയത്.
ചിൻപിംഗ് വരുന്നതുവരെ പിയാനോ വായിച്ച് പുടിൻ
11:20 PM May 14, 2017 | Deepika.com