ലോക ബാങ്കിന്റെ പട്ടികയിൽ ഇന്ത്യക്ക് സ്ഥാനക്കയറ്റം
11:20 PM May 14, 2017 | Deepika.com
ലണ്ടൻ: ലോക ബാങ്കിന്റെ ഊർജ വിതരണപ്പട്ടികയിൽ ഇന്ത്യക്ക് സ്ഥാനക്കയറ്റം. 2014ലെ റാങ്കിംഗിൽ 99-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 73 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 26-ാം സ്ഥാനത്താണ് ഇപ്പോൾ. കേന്ദ്ര ഊർജമന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ സ്ഥാനക്കയറ്റം ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ കരസ്ഥാമാക്കാൻ രാജ്യത്തിനു കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.