തുർക്കിയിൽ ബസ് മറിഞ്ഞ് 20 പേർ മരിച്ചു
12:59 AM May 14, 2017 | Deepika.com
ഇസ്താംബുൾ: ടൂറിസ്റ്റുകളുമായി പോയ ബസ് റോഡിൽനിന്നു താഴേക്കു മറിഞ്ഞു തുർക്കിയിൽ 20 പേർ കൊല്ലപ്പെട്ടു. പതിനൊന്നുപേർക്കു പരിക്കേറ്റു. മാർമറിസിലെ തെക്കുപടിഞ്ഞാറൻ സീ റിസോർട്ടിനു സമീപമായിരുന്നു അപകടം. നാൽപതു യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അവരിൽ ഏറെയും സ്ത്രീകളായിരുന്നുവെന്നാണു റിപ്പോർട്ട്.