ബെയ്ജിംഗ്: ചൈനയുടെ വൺ ബെൽറ്റ്, വൺ റോഡ് പദ്ധതിയിലേക്ക് എല്ലാ രാജ്യങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നു ചൈന.
പദ്ധതിയെപ്പറ്റി ചർച്ച ചെയ്യാൻ ബെയ്ജിംഗിൽ ചേർന്ന രാഷ്ട്ര നേതാക്കളുടെ യോഗത്തിലേക്ക് ഉത്തരകൊറിയയെ സ്വാഗതം ചെയ്ത നടപടിയെ വിമർശിച്ചു യുഎസ് രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു ചൈനയുടെ പ്രതികരണം. പദ്ധതിയിലുള്ള ഉത്തരകൊറിയയുടെ സാന്നിധ്യം മറ്റു ലോകരാജ്യങ്ങളുടെ പങ്കാളിത്തത്തെ ബാധിക്കുമെന്നു ബെയ്ജിംഗിലുള്ള യുഎസ് എംബസി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഉത്തരകൊറിയൻ സാന്നിധ്യത്തെപ്പറ്റിയുള്ള യുഎസിന്റെ സമീപനം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ സ്വപ്ന പദ്ധതിക്കു കരിനിഴൽ വീഴിച്ചിരിക്കുകയാണ്.
അഞ്ചുകൊല്ലം കൊണ്ട് 62 രാജ്യങ്ങളിലായി ചൈന 50,000 കോടി ഡോളർ മുതൽ മുടക്കാനാണ് ഉദ്ദേശിക്കുന്നത്. അമേരിക്കയുടെ ലോകമേധാവിത്വത്തെ തടയാനാണ് ഇൗ പദ്ധതിയിലൂടെ ചൈന ശ്രമിക്കുന്നതെന്നാണുകരുതുന്നത്. 29 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഇന്നും നാളെയുമായി ബെയ്ജിംഗിൽ നടക്കുന്ന ഫോറത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
സിൽക്ക് റോഡ് പദ്ധതി: എല്ലാ രാജ്യങ്ങളെയും ക്ഷണിച്ചു ചൈന
12:21 AM May 14, 2017 | Deepika.com