ഉസാമയുടെ മകൻ പ്രതികാരത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
12:21 AM May 14, 2017 | Deepika.com
ന്യൂയോർക്ക്: ഉസാമ ബിൻ ലാദന്റെ വധത്തിൽ അമേരിക്കയ്ക്കെതിരേ മകൻ പ്രതികാരത്തിനൊരുങ്ങുന്നതായി എഫ്ബിഐ മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ . പ്രതികാരത്തിനു മുന്നോടിയായി ഉസാമയുടെ മകൻ ഹംസ അൽക്വയ്ദയുടെ നേതൃസ്ഥാനത്തേക്കു വരുന്നതായും എഫ്ബിഐ മുൻ ഉദ്യോഗസ്ഥൻ അലി സൗഫാൻ മുന്നറിയിപ്പ് നൽകി. ബിൻ ലാദൻ കൊല്ലപ്പെട്ട അബോട്ടാബാദിലെ വീട്ടിൽനിന്നു ലഭിച്ച കത്തുകളുടെ അടിസ്ഥാനത്തിലാണു മുന്നറിയിപ്പ്. 9-11 ഭീകരാക്രമണത്തിനുശേഷം ബിൻ ലാദനായുള്ള യുഎസ് അന്വേഷണസംഘത്തിന്റെ തലവനായിരുന്നു അലി സൗഫാൻ.