ഐഡിയയ്ക്കു നഷ്ടം
11:08 PM May 13, 2017 | Deepika.com
മുംബൈ: മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിൽ ഐഡിയ സെല്ലുലാറിന് നഷ്ടം. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം കമ്പനിയായ ഐഡിയ 325.6 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 575.6 കോടി രൂപയുടെ അറ്റാദായമുണ്ടായിരുന്ന സ്ഥാനത്താണ് ഈ തളർച്ച. വരുമാനം 14 ശതമാനം താഴ്ന്ന് 8,126.1 കോടി രൂപയായി.