വാഷിംഗ്ടൺ ഡിസി: വൂഡ്രോ വിൽസൺ ആഗോള കോർപറേറ്റ് പൗരത്വ പുരസ്കാരം ഐസിഐസിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഛന്ദാ കോച്ചാറിന്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയ്ക്ക് വൂഡ്രോ വിൽസൺ പുരസ്കാരം ലിഭിക്കുന്നത്.
ഗ്രാമാന്തരങ്ങൾ ഡിജിറ്റലാക്കാനും വനിതകൾക്ക് തോഴിലവസരങ്ങൾ സൃഷ്ടിക്കാനും കോച്ചാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവർഡ്. വാഷിംഗ്ടണിലെ വൂഡ്രോ വിൽസൺ സെന്ററിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം, ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി എന്നിവരാണ് വൂഡ്രോ വിൽസൺ പുരസ്കാരം നേടിയിട്ടുള്ള മറ്റ് ഇന്ത്യക്കാർ.
ഛന്ദാ കോച്ചാറിനു പുരസ്കാരം
12:28 AM May 13, 2017 | Deepika.com