വത്തിക്കാൻ സിറ്റി: അക്രമങ്ങളും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കണമെന്നും മനുഷ്യാവകാശം സംരക്ഷിക്കണമെന്നും വെനസ്വേലയോട് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ആഭ്യന്തരകലഹത്തിൽപെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കായി പ്രാർഥിക്കാനും മാർപാപ്പ ആവശ്യപ്പെട്ടു. വെനസ്വേലയുടെ സമാധാനത്തിനും ജനാധിപത്യത്തിനുമായി മാർപാപ്പ പ്രത്യേകം പ്രാർഥിച്ചു.ഉത്തരകൊറിയൻ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
ഉത്തരകൊറിയൻ മിസൈൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അനുദിനം വർധിച്ചു വരികയാണ്. മധ്യസ്ഥശ്രമങ്ങൾ അനിവാര്യമായ സമയമാണിത്- മാർപാപ്പ പറഞ്ഞു. പ്രശ്നത്തിൽ മധ്യസ്ഥതവഹിക്കാൻ കഴിയുന്ന നിരവധി രാജ്യങ്ങളുണ്ടെന്നും അവർ അതിന്റെ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യാവകാശം സംരക്ഷിക്കാൻ വെനസ്വേലയോടു മാർപാപ്പയുടെ ആഹ്വാനം
11:32 PM Apr 30, 2017 | Deepika.com