തുർക്കി: ഓണ്‍ലൈൻ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയ തുർക്കി സർക്കാർ നിരോധിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാലാണ് നിരോധനം എന്ന് സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. തുർക്കിക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ വിക്കിപീഡിയയിൽ ലഭ്യമായിരുന്നു. തുർക്കി സർക്കാർ ആവശ്യപ്പെട്ടിട്ടും വിക്കി പീഡിയയിൽനിന്നും ഈ വിവരങ്ങൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. രാജ്യാന്തര തലത്തിൽ തുർക്കിക്ക് എതിരായ പ്രവർത്തനങ്ങളിൽ വിക്കിപീഡിയ ഭാഗമായെന്ന് തുർക്കി ആരോപിക്കുന്നു.
ടിവി, റേഡിയോ ഡേറ്റിംഗ് പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പരിപാടികൾ കുടുംബ ബന്ധത്തിന്റെ പവിത്രതയും ശ്രേഷ്ഠതയും തകർക്കുമെന്ന് തുർക്കി ഉപപ്രധാനമന്ത്രി നുമാൻ കുർടുൾമുസ് പറഞ്ഞു.
2014 ൽ രാജ്യത്ത് യുടൂബിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. 2016ൽ സമൂഹമാധ്യമങ്ങളായ ട്വിറ്റർ, വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയ്ക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
തുർക്കിയിൽ വിക്കിപീഡിയയ്ക്ക് നിരോധനം
11:32 PM Apr 30, 2017 | Deepika.com