ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ വീണ്ടും വീട്ടുതടങ്കലിലാക്കി

11:32 PM Apr 30, 2017 | Deepika.com
ലാ​​​ഹോ​​​ർ: മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​നും ജ​​​മാ​​​ത്ത് -ഉ​​​ദ്‌​​​-ദ​​​വ ത​​​ല​​​വ​​​നു​​​മാ​​​യ ഹാ​​​ഫി​​​സ് സ​​​യീ​​​ദി​​​നെ പാ​​​ക്കി​​​സ്ഥാ​​​ൻ വീ​​​ണ്ടും വീ​​​ട്ടു ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി. ഹാ​​​ഫി​​​സി​​​ന്‍റെ മൂ​​​ന്നു​​​മാ​​​സ​​​ത്തെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ൽ കാ​​​ലാ​​​വ​​​ധി ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് പാ​​​ക് പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം. 90 ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് ത​​​ട​​​ങ്ക​​​ൽ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​യ​​​ത്. ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ചൗ​​​ധ​​​രി നി​​​സാ​​​റാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ഹാ​​​ഫി​​​സി​​​നു പു​​​റ​​​മേ ജ​​​മാ​​​ത്ത് ഉ​​​ദ്‌​​​ദ​​​വ നേ​​​താ​​​ക്ക​​​ളാ​​​യ അ​​​ബ്ദു​​​ൾ റ​​​ഹ്‌​​​മാ​​​ൻ ആ​​​ബി​​​ദ്, അ​​​ബ്ദു​​​ള്ള ഉ​​​ബൈ​​​ദ്, സ​​​ഫ​​​ർ ഇ​​​ക്ബാ​​​ൽ, ഖാ​​​സി കാ​​​സി​​​ഫ് നി​​​യാ​​​സ് എ​​​ന്നി​​​വ​​​രു​​​ടെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലും 90 ദി​​​വ​​​സ​​​ത്തേ​​​ക്കു നീ​​​ട്ടി. ജ​​​നു​​​വ​​​രി 30ന് ​​​ചൗ​​​ബു​​​ർ​​​ജി​​​യി​​​ലെ ജ​​​മാത്ത്- ഉ​​​ദ്‌​​​-ദവ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നാ​​​ണ് ഹാ​​​ഫി​​​സ് പിടിയിലായത്. അമേ രിക്കൻ ഭരണകൂടത്തിന്‍റെ കടു ത്ത എതിർപ്പിനെത്തുടർന്നാ ണ് ഹാഫിസിനെ അറസ്റ്റ് ചെയ്തത്.