ഹവാന: ക്യൂബൻ സൈനിക വിമാനം തകർന്ന് എട്ട് സൈനികർ കൊല്ലപ്പെട്ടു. അപകടകാരണം വ്യക്തമല്ലെന്നും അനുകൂല കാലാവസ്ഥയായിരുന്നു എന്നും ക്യൂബൻ സർക്കാർ അറിയിച്ചു. റഷ്യൻ നിർമിത എഎൻ-26 വിമാനമാണ് പടിഞ്ഞാറൻ പ്രവിശ്യയിലെ അർടെമിസയിൽ തകർന്നു വീണത്.
2010 നവംബറിൽ എയ്റോകരീബിയൻ വിമാനം തകർന്ന് 68 പേർ മരിച്ചതാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ക്യൂബയിൽ ഉണ്ടായ ഏറ്റവും വലിയ വിമാന ദുരന്തം.
ക്യൂബൻ സൈനിക വിമാനം തകർന്ന് എട്ടു മരണം
11:32 PM Apr 30, 2017 | Deepika.com