14 കുർദിഷ് തീവ്രവാദികളെ വധിച്ചെന്ന് തുർക്കി
12:08 AM Apr 30, 2017 | Deepika.com
അങ്കാറ: വടക്കൻ ഇറാക്കിൽ തുർക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 14 കുർദിഷ് വർക്കേഴ്സ് പാർട്ടി (പികെകെ) തീവ്രവാദികൾ കൊല്ലപ്പെട്ടു. തുർക്കി സൈന്യമാണ് ഇക്കാര്യം പുറത്തുവിട്ടത്. സിനാസ്-ഹഫ്താൻ, അഡിയാമൻ എന്നിവിടങ്ങളിൽ നടത്തിയ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളിലാണ് കുർദിഷ് പോരാളികൾ കൊല്ലപ്പെട്ടത്.