കൊച്ചി: കെഎല്‍എഫ് നിര്‍മല്‍ പ്രൈവറ്റ് ലിമിറ്റഡിന് 75 കോടി രൂപയുടെ മൂലധന നിക്ഷേപം ലഭിച്ചു. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബന്യന്‍ട്രീ ക്യാപ്പിറ്റലില്നിന്ന് അതിന്റെ രണ്ടാമത്തെ ഫണ്ടായ ബന്യന്‍ട്രീ ഗ്രോത്ത് ക്യാപ്പിറ്റല്‍ 2 വഴിയാണ് നിക്ഷേപം ലഭ്യമായിരിക്കുന്നത്.
75 വര്‍ഷത്തിലേറെ പ്രവര്‍ത്തനപാരമ്പര്യമുള്ള കെഎല്‍എഫ് നിര്‍മലിന്റെ വെളിച്ചെണ്ണ ഉത്പന്നങ്ങള്‍ കേശസംരക്ഷണം, ചര്‍മസംരക്ഷണം, ഭക്ഷ്യ എണ്ണ വിഭാഗങ്ങളില്‍ ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലും ഏറ്റവുമധികം വില്പനയുള്ള ബ്രാന്‍ഡുകളാണ്.
പുതിയ മൂലധന നിക്ഷേപം കമ്പനി അതിന്റെ വിപണന, വിതരണ ശൃംഖല ഇന്ത്യയൊട്ടാകെ കെട്ടിപ്പടുക്കുന്നതിനും വിദേശരാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനുമാണ് ഉപയോഗിക്കുക.
മുംബൈ ആസ്ഥാനമായ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ട്രാന്‍സ്വാറന്റി ഫിനാന്‍സ് ലിമിറ്റഡാണ് ഈ മൂലധന ഇടപാടില്‍ അഡ്വൈസറായി പ്രവര്‍ത്തിച്ചത്.
കെഎല്‍എഫ് നിര്‍മലിന് 75 കോടി രൂപ മൂലധനനിക്ഷേപം
11:45 PM Apr 29, 2017 | Deepika.com