ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച ഉദാൻ പദ്ധതിക്ക് വൻ സ്വീകാര്യത. ഷിംല-ഡൽഹി വിമാനങ്ങളുടെ ഇളവിലുള്ള മുഴുവൻ ടിക്കറ്റുകളും റിസർവ് ചെയ്തിരിക്കുകയാണ്. ഉദാൻ പദ്ധതി പ്രകാരമുള്ള 50 ശതമാനം സീറ്റുകൾക്ക് 2,036 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതു പ്രകാരമുള്ള എല്ലാ സീറ്റുകളും ജൂൺ വരെ റിസർവ് ചെയ്തിരിക്കുകയാണ്. അതേസമയം ഉദാൻ പദ്ധതിയിലില്ലാത്ത ശേഷിക്കുന്ന സീറ്റുകൾ അവശേഷിക്കുന്നുണ്ട്. 5,300 രൂപ മുതൽ 19,080 രൂപ വരെയാണ് ഈ സീറ്റുകളുടെ നിരക്ക്.
എയർ ഇന്ത്യയുടെ സഹോദരസ്ഥാപനമായ അലിയൻസ് എയർ ആണ് ഷിംല-ഡൽഹി റൂട്ടിൽ സർവീസ് നടത്തുന്നത്. 42 സീറ്റുള്ള വിമാനം ആഴ്ചയിൽ അഞ്ചു ദിവസം സർവീസ് നടത്തും.
അതേസമയം, ഡൽഹി-ഷിംല-ഡൽഹി യാത്രയ്ക്ക് 4.06 ലക്ഷം രൂപയാണ് ഒരു ദിവസത്തെ ചെലവ്. എന്നാൽ, 2.64 ലക്ഷം രൂപ മാത്രമേ കന്നിയാത്രയിൽ എയർ ഇന്ത്യയുടെ അലിയൻസിനു നേടാനായുള്ളൂ.
ഉദാൻ പദ്ധതി:ഷിംല-ഡൽഹി ടിക്കറ്റുകൾക്ക് റിക്കാർഡ് ബുക്കിംഗ്
11:45 PM Apr 29, 2017 | Deepika.com