റിട്ടേണുകൾ സമർപ്പിക്കാത്തത് ഒന്പതു ലക്ഷം കമ്പനികൾ
11:45 PM Apr 29, 2017 | Deepika.com
ന്യൂഡൽഹി: രാജ്യത്തെ ഒന്പതു ലക്ഷത്തോളം രജിസ്റ്റേഡ് കമ്പനികൾ തങ്ങളുടെ വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആദ്യ. കോർപറേറ്റ് അഫയേഴ്സ് മിനിസ്ട്രി മൂന്നു ലക്ഷത്തോളം കമ്പനികൾക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിട്ടുണ്ട്. ബാക്കിയുള്ള കമ്പനികൾക്കും വൈകാതെ അയയ്ക്കും. രാജ്യത്തെ 15 ലക്ഷം വരുന്ന കമ്പനികളിൽ ആകെ ആറു ലക്ഷം കമ്പനികൾ മാത്രമാണ് റിട്ടേണുകൾ ഫയൽ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.