വിദേശനാണ്യശേഖരം റിക്കാർഡിലേക്ക്
12:08 AM Apr 29, 2017 | Deepika.com
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം റിക്കാർഡിനടുത്തെത്തി. ഏപ്രിൽ 21ലെ നിലവച്ച് 37,113.78 കോടി ഡോളറാണു റിസർവ് ബാങ്കിന്റെ പക്കലുള്ള വിദേശനാണ്യശേഖരം. കഴിഞ്ഞ സെപ്റ്റംബർ 30ന് 37,199 കോടി ഡോളർ ശേഖരം ഉണ്ടായിരുന്നതാണു സർവകാല റിക്കാർഡ്. 125 കോടി ഡോളറാണ് 21നവസാനിച്ച ആഴ്ചയിൽ വിദേശനാണ്യശേഖരത്തിൽ വർധിച്ചത്.