വത്തിക്കാൻ സിറ്റി: സമാധാന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് പിരമിഡുകളുടെ നാടായ ഈജിപ്തിലെത്തും. പശ്ചിമേഷ്യൻ ക്രൈസ്തവർക്ക് ആശ്വാസവും പ്രോത്സാഹനവും നൽകാൻ തന്റെ പര്യടനം ഇടയാക്കട്ടെയെന്നു കഴിഞ്ഞദിവസം മാർപാപ്പ പറഞ്ഞു. ഇസ്ലാമുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ആഗ്രഹമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നു രാവിലെ 10.45നു റോമിലെ ഫ്യുമിചിയാനോ വിമാനത്താവളത്തിൽനിന്നു യാത്ര തിരിക്കുന്ന മാർപാപ്പ ഉച്ചകഴിഞ്ഞു രണ്ടിന് കയ്റോയിലെത്തും. പ്രസിഡന്റ് അബ്ദൽ ഫത്താ അൽസിസിയുമായും അൽ അസർ ഗ്രാൻഡ് ഇമാമുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.
ശനിയാഴ്ച അദ്ദേഹം റോമിനു മടങ്ങും.
സമാധാന ദൂതുമായി മാർപാപ്പ ഇന്ന് ഈജിപ്തിലേക്ക്
12:26 AM Apr 28, 2017 | Deepika.com