തൃശൂർ: മൊബൈൽ ഫോണ് ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞ മാസത്തിൽ മാത്രം 56.8 ലക്ഷം വർധിച്ചെന്നു സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) അറിയിച്ചു. കേരളത്തിൽ 0.17 ശതമാനമാണു വർധന.
മാർച്ച് അവസാനത്തോടെ രാജ്യത്തെ മൊത്തം മൊബൈൽ വരിക്കാരുടെ എണ്ണം 89.5 കോടിയായി. വിപണിവിഹിതത്തിന്റെ 33.2 ശതമാനവും മൊത്തം 27.3 കോടി വരിക്കാരുമായി ഭാരതി എയർടെൽ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള വോഡഫോണിന് 20.9 കോടി വരിക്കാരുണ്ട്. ഐഡിയയ്ക്ക് 19.5 കോടിയും റിലയൻസ് ജിയോയ്ക്ക് 7.2 കോടിയും വരിക്കാരാണുള്ളതെന്നു സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ് മാത്യൂസ് പറഞ്ഞു.
മൊബൈൽ വരിക്കാർ 56.8 ലക്ഷം വർധിച്ചു, എയർടെൽ മുന്നിൽ
12:25 AM Apr 28, 2017 | Deepika.com