ന്യൂഡൽഹി: ടാറ്റാ സഫാരി സ്റ്റോം ഇനി ഇന്ത്യൻ ആർമിക്കുവേണ്ടി ഓടും. ഇന്ത്യൻ ആർമിയുമായുള്ള കരാറിൽ 3,192 സഫാരി സ്റ്റോം നൽകാൻ ധാരണയായിട്ടുണ്ടെന്ന് ടാറ്റാ മോട്ടോഴ്സ് അറിയിച്ചു. ജനറൽ സർവീസ് 800നുവേണ്ടിയായിരിക്കും ടാറ്റാ മോട്ടോഴ്സിന്റെ സ്റ്റോം ഓടുക.
ലൈറ്റ് വെഹിക്കിൾ കാറ്റഗറിയിൽപ്പെട്ട മാരുതി സുസുകിയുടെ ജിപ്സിയെ ഒഴിവാക്കിയാണ് സ്റ്റോം ആർമിയുടെ ഭാഗമാകുന്നത്. ആർമിയിൽ ഇപ്പോഴുള്ള 35,000 ജിപ്സികൾ വരും വർഷങ്ങളിൽ സർവീസിൽനിന്ന് ഒഴിവാക്കപ്പെടും.
800 കിലോഗ്രാം പേലോഡ് കപ്പാസിറ്റി, ഹാർഡ് റൂഫ്, എയർ കണ്ടിഷണിംഗ് എന്നീ മൂന്നു സൗകര്യങ്ങൾ വാഹനത്തിന് ഉണ്ടായിരിക്കണമെന്നാണ് ആർമി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സൗകര്യങ്ങളോടുകൂടിയ വാഹനത്തിന്റെ വില സമർപ്പിക്കാൻ ടാറ്റയോട് ആർമി ആവശ്യപ്പെട്ടിട്ടുണ്ട്.
സഫാരി സ്റ്റോമിനെ പട്ടാളത്തിലെടുത്തു
12:25 AM Apr 28, 2017 | Deepika.com