ചൈനീസ് വിമാനവാഹിനി കടലിൽ ഇറക്കി
12:24 AM Apr 27, 2017 | Deepika.com
ബെയ്ജിംഗ്: ചൈനയുടെ പ്രഥമ സ്വദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഇന്നലെ ഡാലിയൻ കപ്പൽനിർമാണശാലയിൽനിന്നു കടലിൽ ഇറക്കി. യുക്രെയിനിൽനിന്ന് 1998ൽ വാങ്ങിയ മറ്റൊരു വിമാനവാഹിനികൂടി ചൈനയ്ക്കുണ്ട്.പുതിയ വിമാനവാഹിനിക്കു പേരിട്ടിട്ടില്ല. ഇതിന്റെ നിർമാണം ആരംഭിച്ചത് 2013 നവംബറിലാണ്.