പാരീസ്: ഫ്രഞ്ചു പ്രസിഡന്റ് സ്ഥാനാർഥി മരീൻ ലെ പെൻ നാഷണൽ ഫ്രണ്ട് പാർട്ടിയുടെ അധ്യക്ഷ പദവി ഒഴിഞ്ഞു.മേയ് ഏഴിനു നടക്കുന്ന രണ്ടാഘട്ട വോട്ടെടുപ്പിൽ ലെ പെന്നിന്റെ എതിരാളി സ്വതന്ത്രനായ എമ്മാനുവൽ മാക്രോണാണ്. മാക്രോണിനുവേണ്ടി പ്രസിഡന്റ് ഒളാന്ദും യൂറോപ്യൻ നേതാക്കളും രംഗത്തിറങ്ങി.
ഫ്രഞ്ചുകാർക്കു തനതായ സംസ്കാരമില്ലെന്ന നിലപാടാണ് മാക്രോണുള്ളതെന്ന് തീവ്രദേശീയവാദിയായ ലെപെൻ കുറ്റപ്പെടുത്തി. അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത് മാക്രോൺ രണ്ടാംഘട്ട വോട്ടെടുപ്പിൽ വിജയം നേടുമെന്നാണ്.
ലെ പെൻ പാർട്ടി നേതൃത്വം ഒഴിഞ്ഞു
12:23 AM Apr 26, 2017 | Deepika.com