ന്യൂഡൽഹി: ജർമൻ വാഹനനിർമാതാക്കളായ ഫോക്സ്വാഗണിന്റെ കരുത്തുറ്റ ഹാച്ച്ബായ്ക്കായ പോളോ ജിടിയുടെ ലിമിറ്റഡ് എഡീഷൻ മോഡൽ പോളോ ജിടി സ്പോർട്ട് പുറത്തിറക്കി. 1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.5 ലിറ്റർ ഡീസൽ എൻജിനിലുമാണ് ജിടി സ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.
ഗ്ലോസി ബ്ലാക്ക് സ്പോയിലർ, 16 ഇഞ്ച് അലോയി വീൽ, ലെതർ ഫിനീഷിംഗ് സീറ്റുകൾ എന്നിങ്ങനെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി പുതുമകളുമായാണ് ജിടി സ്പോർട്ടിന്റെ വരവ്. പെട്രോൾ മോഡലിന് 9.11 ലക്ഷം, ഡീസൽ മോഡലിനു 9.21 ലക്ഷം
എന്നിങ്ങനെയാണ് വിലയാരംഭിക്കുന്നത്.
ഫോക്സ്വാഗൺ പോളോ ജിടി സ്പോർട്ട് എത്തി
12:23 AM Apr 26, 2017 | Deepika.com