ആലപ്പുഴ: ആയുർവേദവും നൂതന സാങ്കേതിക ചികിത്സയും സമന്വയിപ്പിച്ച് കേശ-ശിരോചർമരോഗങ്ങളുടെ കാരണം കണ്ടെത്താൻ സഹായിക്കുന്ന ഹെയർ ക്ലിനിക്കിന് തുടക്കംകുറിച്ചതിന് ധാത്രി ഹോസ്പിറ്റലിന് എഎച്ച്എംഎ അവാർഡ്.
ധാത്രി ഹെയർ ക്ലിനിക്കിൽ, ട്രൈക്കോ സ്കാൻ, ഹെയർ ആൻഡ് സ്കാൽപ് അനാലിസിസിലൂടെ മുടികൊഴിച്ചിൽ രീതി, മുടി വളർച്ചാനിരക്ക്, മുടിയുടെ സാന്ദ്രത, ആരോഗ്യനില, ശിരോചർമ രോഗങ്ങൾ, തുടങ്ങിയവയെപ്പറ്റി അറിയാൻ സാധിക്കും.
ആയുർവേദവും നൂതന സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ധാത്രി ഹോസ്പിറ്റലിന്റെ ചീഫ് ഫിസിഷ്യൻ ഡോ.എസ്.സജികുമാർ ഒൻപതു വർഷം മുൻപ് ധാത്രി ഹോസ്പിറ്റലുകളിൽ ആയുർവേദം, സ്ലിമ്മിംഗ്, ബ്യൂട്ടി ട്രീറ്റ്മെന്റ് വിഭാഗങ്ങൾ ആരംഭിച്ചിരുന്നു. ആയുർവേദ ചികിത്സയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നതിനാണ് ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ സമ്മേളനത്തിൽ അവാർഡ് നൽകി ആദരിച്ചത്.
ധാത്രി ഹോസ്പിറ്റലിന് എഎച്ച്എംഎ അവാർഡ്
12:23 AM Apr 26, 2017 | Deepika.com