മോസ്കോ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്ക് റഷ്യ ആയുധം നൽകുന്നുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ കമാൻഡർ നിക്കോൾസനാണ് കാബൂളിൽ പെന്റഗൺ സെക്രട്ടറി ജെയിംസ് മാറ്റിസ് പങ്കെടുത്ത പത്രസമ്മേളനത്തിൽ റഷ്യയ്ക്ക് എതിരേ ആരോപണം ഉന്നയിച്ചത്. യന്ത്രത്തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ റഷ്യ നൽകുന്നുവെന്നാണ് ആരോപണം. റഷ്യയുമായി നയതന്ത്രതലത്തിൽ ചർച്ച നടത്തുമെന്നു പെന്റഗൺസെക്രട്ടറി മാറ്റിസ് പറഞ്ഞു.
താലിബാന് ആയുധം നൽകിയിട്ടില്ല: റഷ്യ
12:07 AM Apr 26, 2017 | Deepika.com