കൊച്ചി: ഇന്ത്യന്‍ ടെറെയ്ന്‍ അവതരിപ്പിച്ച ലുലു ഫാഷന്‍ വീക്ക് സമാപിച്ചു. ഞായറാഴ്ച നടന്ന സമാപനത്തില്‍ സിനിമതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും ടോവിനോ തോമസും അമല പോളുംഎത്തിയതോടെ ലുലുമാള്‍ ഇളകി മറിഞ്ഞു.
ഇവര്‍ക്കൊപ്പം ലുലു ഫാഷന്‍ വീക്ക് കൊറിയോഗ്രഫര്‍ ദാലുവും റാമ്പ് വാക്ക് നടത്തിയാണ് ഒരാഴ്ച നീണ്ട ഫാഷന്‍ ഷോയിക്ക് സമാപനം കുറിച്ചത്. നേരത്തേ ലുലു ഫാഷന്‍ അവാര്‍ഡുകള്‍ സംവിധായകരായ സിബി മലയില്‍, ഷാഫി, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ. നിഷാദ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. പ്രൈഡ് ഓഫ് കേരള പുരസ്കാരം ദുല്‍ഖര്‍ സല്‍മാനും ഫാഷന്‍ ഐക്കണ്‍സ് ഓഫ് ദി ഇയര്‍ പുരസ്കാരം ടോവിനോ തോമസും അമല പോളും ഏറ്റുവാങ്ങി. ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ.നിഷാദ്, ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ലുലു ഗ്രൂപ്പ് കൊമേഷ്യല്‍ മാനേജര്‍ സാദിഖ് കാസിം, ലുലു റീട്ടെയില്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ബൈയിംഗ് മാനേജര്‍ ദാസ് ദാമോധരന് ലുലു മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ പ്രസംഗിച്ചു. നടി അപര്‍ണ ബാലമുരളി ഉള്‍പ്പെടെയുളള താരങ്ങള്‍ ഞായറാഴ്ച്ച റാമ്പിലെത്തി.
ദ ഇന്ത്യന്‍ ടെറെയ്ന്‍, വിവോഫോണ്‍, ലെവിസ്, വാന്‍ഹുസൈന്‍, എഫ്സിയുകെ, സീന്‍, 883 പോലീസ്, ക്ലാസിക് പോളോ, ബിബ, അലന്‍സോളി, ഐഡന്റിറ്റി,വെന്‍ഫീല്‍ഡ്, അര്‍ബന്‍ ടച്ച്, മാക് ലൂയി, കപ്രീസ്,തുടങ്ങിയബ്രാന്ഡുകള് ഇത്തവണ പങ്കെടുത്തു.
ലുലു ഫാഷന്‍ വീക്ക് സമാപിച്ചു
12:30 AM Apr 25, 2017 | Deepika.com