ന്യൂഡൽഹി: മാരുതിയുടെ മികച്ച സെഡാൻ മോഡലായ ഡിസയറിന്റെ മൂന്നാം തലമുറ മോഡൽ പുറത്തിറക്കി. മേയ് ആദ്യം വാരം ബുക്കിംഗ് ആരംഭിക്കുന്ന പുതിയ മോഡൽ മേയ് 16 മുതൽ നിരത്തിലെത്തും.
മാരുതിയിൽനിന്നു പുതിയ പ്ലാറ്റ്ഫോമിൽ പുറത്തിറക്കുന്ന ഡിസയറിന്റെ രൂപകല്പനയിലും നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടുതൽ ഇന്ധനക്ഷമത ലക്ഷ്യമാക്കി മുൻ മോഡലുകളേക്കാൾ ഭാരം കുറച്ചാണ് പുത്തൻ ഡിസയർ എത്തുന്നത്. പെട്രോൾ മോഡലിന്റെ ഭാരം 85 കിലോഗ്രാമും ഡീസൽ മോഡലുകളുടെ ഭാരം 105 കിലോഗ്രാമും കുറച്ചാണ് പുതിയ മോഡൽ എത്തുന്നത്.
മാരുതിയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലായ സ്വിഫ്റ്റിന്റെ സെഡാനായാണ് ഡിസയർ അറി ഞ്ഞിരുന്നത്. എന്നാൽ, പുതിയ മോഡൽ എത്തുന്നതോടെ ഡിസയർ മറ്റൊരു ബ്രാൻഡ് ആയി അറിയപ്പെടുമെന്ന് മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി. രാമൻ പറഞ്ഞു. പുതിയ മോഡൽ എത്തുന്നുണ്ടെങ്കിലും ടാക്സി ഉപയോഗത്തിനായി ഡിസയർ ടൂർ തുടരും. കഴിഞ്ഞ സാന്പത്തിക വർഷം 1,90,000 യൂണിറ്റ് പുറത്തിറക്കിയതിൽ 32,000 ഡിസയർ ടൂർ ആയിരുന്നു.
മാരുതിയുടെ പുതിയ ഡിസയർ പുറത്തിറക്കി
12:30 AM Apr 25, 2017 | Deepika.com