ഫിലിപ്പീൻസിൽ മൂന്നു ഭീകരരെ വധിച്ചു
11:06 PM Apr 23, 2017 | Deepika.com
മനില: ഐഎസിനൊപ്പം പ്രവർത്തിക്കുന്ന അബു സയാഫ് ഭീകര സംഘടനയിൽ അംഗങ്ങളായ മൂന്നു തീവ്രവാദികളെ ഫിലിപ്പീൻസ് സൈന്യം വധിച്ചു. മനിലയ്ക്കു സമീപം ഒരു റിസോർട്ടിൽ നിന്ന് വിദേശ വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം സൈന്യം തകർത്തിരുന്നു. ഇതിനു പിന്നാലെ സൈന്യം നടത്തിയ തെരച്ചിലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്