ഇന്ത്യൻ വംശജനായ സർജൻ ജനറലിനെ ട്രംപ് ഭരണകൂടം പുറത്താക്കി
12:28 AM Apr 23, 2017 | Deepika.com
വാഷിംഗ്ടൺ: അമേരിക്കയിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ സർജൻ ജനറലിനെ ട്രംപ് ഭരണ കൂടം പുറത്താക്കി. ഒ ബാമയുടെ ഭരണ കാലത്തു ചുമതലയേറ്റ വിവേക് മൂർത്തിയാണു പുറത്താക്കപ്പെട്ടത്. റിയർ അഡ്മിറൽ സിൽവിയ ട്രന്റ് ആണ് പുതിയ സർജൻ ജനറൽ. ഭരണം സുഗമമാക്കുന്നതിനായി മൂർത്തിയോടു രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നവെന്നു യുഎസ് ആരോഗ്യ, മാനവ സേവന വിഭാഗം പ്രസ്താവനയിൽ അറിയിച്ചു. കർണാടക സ്വദേശികളുടെ പുത്രനായ മൂർത്തി 2014 ലാണ് സർജൻ ജനറലായി നിയമിതനായത് . ട്രംപ് അധികാരത്തിലേറിയ ശേഷം ഉന്നത പദവിയിൽനിന്നു പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണു വിവേക് മൂർത്തി. യുഎസ് അറ്റോർണിയായിരുന്ന പ്രീത് ഭരാരയാണു ട്രംപിന്റെ ശുദ്ധീകലശത്തിൽ ജോലിതെറിച്ച ആദ്യ ഇന്ത്യക്കാരൻ