വാഷിംഗ്ടൺ: അൽക്വയ്ദ തലവൻ അൽസവാഹിരി പാക് സംരക്ഷണയിലാണെന്നു റിപ്പോർട്ട്. പാക് ചാര സംഘടനയായ ഐഎസ്ഐ, സവാഹിരിക്കു കറാച്ചിയിൽ ഒളിത്താവളമൊരുക്കിയിരിക്കുന്നുവെന്നാണു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ഉസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് ഒരു ഭീകരനെ പാക്കിസ്ഥാൻ ഒളിപ്പിച്ചതായുള്ള വാർത്ത പുറത്തു വരുന്നത്.
2016ൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട അൽ സവാഹിരിയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തു വരുന്നതും ഇതാദ്യമായാണ്.
അൽ സവാഹിരി കറാച്ചിയിലെന്ന് റിപ്പോർട്ട്
12:28 AM Apr 23, 2017 | Deepika.com